Local News

കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രി കൊല്ലപ്പെട്ടു, ഭര്‍ത്താവിന് ഗുരുതര പരുക്ക്

Nano News

വയനാട്- മലപ്പുറം അതിര്‍ത്തി വനമേഖലയില്‍ തേനെടുക്കാന്‍ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പരപ്പന്‍പാറ കോളനിയിലെ മിനി(45) ആണ് കൊല്ലപ്പെട്ടത്. ചാലിയാറിന്റെ കരയില്‍ നിന്ന് പത്ത് കിലോമീറ്ററോളം ഉള്‍വനത്തിലാണ് സംഭവം.

ആക്രമണത്തില്‍ സുരേഷിന് പരുക്കേറ്റിട്ടുണ്ട്. ഇരുവരും കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നില്‍ അകപ്പെട്ടത്. മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.


Reporter
the authorReporter

Leave a Reply