Local News

വീട് ആക്രമിച്ച് പ്രായമായവർ ഉൾപ്പെടെയുള്ളവരെ പരിക്കേൽപ്പിച്ചു ; നടപടി ആവശ്യപ്പെട്ട് വെസ്റ്റ്ഹിൽ വികസന സമിതി രംഗത്ത്.

Nano News

കോഴിക്കോട്: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് കോർപ്പറേഷൻ വൈസ് ചെയർമാനും വെസ്റ്റ്ഹിൽ വികസന സമിതി ജോ. സെക്രട്ടറിയുമായ കെ ആർ ഹർഷൻ്റെ വീട് അതിക്രമിച്ച് കയറി പ്രായമായ അമ്മയെ ഉൾപ്പെടെ പരിക്കേൽപ്പിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ കർശന നിയമ നടപടി കൈക്കൊള്ളണമെന്ന് വെസ്റ്റ്ഹിൽ വികസന സമിതി യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ സമിതി ജനറൽ കൺവീനർ സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു.ഷനൂപ് താമരക്കുളം, അനൂപ് കുമാർ പി എം, അൻവർ സാദത്ത്, ജ്യോതി കാമ്പുറം എന്നിവർ പ്രസംഗിച്ചു.
റെഡ് ക്രോസ് സൊസൈറ്റിയുടെയും വെസ്റ്റ്ഹിൽ വികസന സമിതിയുടെയും ഭാരവാഹികളായ സുധീഷ് കേശവപുരി, ഷനൂപ് താമരക്കുളം, അൻവർ സാദത്ത്, മുൻഡെപ്യൂട്ടി മേയർ പി. കിഷൻ ചന്ദ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെയ അരങ്ങിൽ ഉമേഷ്, എ. നിഷി, ജയൻ വെസ്റ്റ്ഹിൽ എന്നിവർ വീട് സന്ദർശിച്ചു.

 


Reporter
the authorReporter

Leave a Reply