കോഴിക്കോട്: നഗരവാസികൾക്ക് വിഷരഹിത ഭക്ഷ്യ വസ്തുക്കൾ വിപണനം നടത്തുക എന്ന ഉദ്ദേശത്തോടെ അശോകപുരം ഇൻഫൻ്റ് ജീസസ് ചർച്ച് കോമ്പൗണ്ടിൽ കോവിഡ് കാലത്ത് പ്രവർത്തനം ആരംഭിച്ച വി കെയർ സ്വയം സഹായ സംഘത്തിൻ്റെ ഒന്നാം വാർഷികം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.
വിഷരഹിതമായ ഭക്ഷ്യവസ്തുക്കൾ വിപണനം നടത്തുക എന്ന ലക്ഷ്യത്തോടെ ഒരു വർഷം പൂർത്തീകരിച്ച സംഘത്തിൻ്റെ പ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു.പാറോപ്പടി ഇടവകയിൽ വി.കെയറിന്റെ പ്രവർത്തനം ആരംഭിച്ചു.
വി കെയറിൻ്റെ ഉപഭോക്തക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ക്യാഷ് ബാക്ക് ഗിഫ്റ്റ് സ്കീം ജോസ് കൊള്ളന്നുരിന് നൽകി ഉൽഘാടനം ചെയ്തു. ഈ കഴിഞ്ഞ നിറ്റ് പരിക്ഷയിൽ
ഉയർന്ന റാങ്ക് നേടിയ ഇടവകയിലെ ജോൽ ബിജു കുറ്റാനിയിലിനെ ഉപഹാരം നൽകി ആദരിച്ചു.
കഴിഞ്ഞ വർഷത്തെ മികച്ച ഉപഭോക്തക്കൾക്കുള്ള സമ്മാന വിതരണം കോർപ്പറേഷൻ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.ദിവാകരൻ നൽകി.കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ഡോ.അൽഫോൻസ മാത്യു, കൃഷി വകുപ്പിൻ്റെ ആത്മ പ്രോജ്കട് ഡയറ്കടർ പി.ആർ.രമാദേവി, കത്തോലിക്ക കോൺഗ്രസ് രൂപത ട്രഷറർ എൻ.ജെ, ജോയി നെല്ലിക്കുന്നേൽ,ഇടവക ട്രസ്റ്റി സാജൻ വർഗ്ഗീസ് – പാറത്താഴം.ഇടവക വികാരി ഫാദർ ജെയിംസ് കുഴിമറ്റത്തിൽ, വി കെയർ പ്രസിഡൻ്റ് ബേബി കിഴക്കേ ഭാഗം വികെയർ ജനറൽ സെക്രട്ടറി ജോൺ ജോസഫ് ,കാഞ്ഞിരാത്താം കുന്നേൽ എന്നിവർ സംസാരിച്ചു.