കോഴിക്കോട്ട്: പ്ലസ് വൺ അഡ്മിഷന്‍ പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് കോഴിക്കോട് ഡിഡി ഓഫീസിലേക്ക് ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസം അവകാശമായി കാണുന്ന കേരളീയ സമൂഹത്തില്‍ മുഴുവന്‍ എ പ്ലസ് കിട്ടിയ കുട്ടികള്‍ പോലും അഡ്മിഷന്‍ ലഭിക്കാതെ കഷ്ടപ്പെടുന്ന പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണമെന്ന് വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.വിദ്യാഭ്യാസ മേഖല എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് തെളിഞ്ഞിരിക്കുകയാണ്.
വിദ്യാര്‍ത്ഥിള്‍ക്ക് വഴിത്തിരിവ് ഉണ്ടാകുന്ന എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞാല്‍ ആവശ്യമായ അത്രയും ബാച്ചുകള്‍ അനുവദിച്ച് പരിഹാരം കാണേണ്ടത് വിജയശതമാനം കൂട്ടാന്‍ മത്സരിക്കുന്നവര്‍ തന്നെയാണ്.മാര്‍ജിനല്‍ സീറ്റുകള്‍ കൂട്ടി ക്ലാസ്സ് മുറികളില്‍ കുട്ടികളെ കുത്തിനിറക്കാനുളള തീരുമാനം പഠന സൗകര്യത്തേയും,പഠന നിലവാരത്തേയും ബാധിക്കും.പ്രശ്നത്തെ ദീര്‍ഘവീക്ഷണത്തോടെ പരിഹാരം കാണുന്നതിന് പകരം ന്യായീകരണങ്ങള്‍ നിരത്തുന്ന അപക്വമായ സമീപനമാണ് സര്‍ക്കാരിന്‍റേത് സജീവന്‍ പറഞ്ഞു.
മാനാഞ്ചിറ സ്റ്റേറ്റ് ബാങ്കിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഡിഡി ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു.തുടര്‍ന്ന് ജലപീരങ്കിയും പ്രയോഗിച്ചു.
യുവമോര്‍ച്ച ജില്ലാപ്രസിഡന്‍റ് ജുബിന്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.ബിജെപി ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടുളി, ടി.റിനീഷ്, ഒബിസി മോര്‍ച്ച ജില്ലാപ്രസിഡന്‍റ് ശശിധരന്‍ നാരങ്ങയില്‍,കെ.ഷൈബു പ്രസംഗിച്ചു.കൗണ്‍സിലര്‍മാരായ രമ്യ സന്തോഷ്,സരിത പറയേരി നേതാക്കളായ രമണിഭായി,പ്രവീണ്‍ തളിയില്‍,എന്‍.ജഗന്നാഥന്‍ എന്‍പി.പ്രകാശ്,പ്രവീണ്‍ ശങ്കര്‍,വിഷ്ണു പയ്യാനക്കല്‍,മാലിനി സന്തോഷ് തുങ്ങിയവര്‍ നേതൃത്വം നല്‍കി.