Saturday, November 23, 2024
General

7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം


മോസ്‌കോ: റഷ്യയില്‍ 7. 2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. കാംചത്ക മേഖലയിലാണ് ഭൂകമ്പം അനുഭവപ്പെട്ടതെന്ന് യൂറോപ്പ്യൻ സിസ്മോളജിക്കൽ സെന്റർ. കാംചത്ക മേഖലയുടെ കിഴക്കന്‍ തീരത്ത് സമുദ്രനിരപ്പില്‍ നിന്ന് 51 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍.

ഭൂകമ്പത്തെത്തുടര്‍ന്ന് റഷ്യയിലെ ഷിവേലുച്ച് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് . അഗ്‌നിപര്‍വതത്തില്‍ നിന്നും സമുദ്രനിരപ്പില്‍ നിന്നും 8 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരെ ചാരവും ലാവയും ഒഴുകിയെന്നും റിപ്പോർട്ടുണ്ട് . 

കാംചത്ക മേഖലയിലെ തീരദേശ നഗരമായ പെട്രോപാവ്‌ലോവ്‌സ്‌ക്കംചത്സ്‌കിയില്‍ നിന്ന് 280 മൈല്‍ അകലെയാണ് ഷിവേലുച്ച് അഗ്‌നിപര്‍വ്വതം. ഏകദേശം 181,000 പേരാണ് പെട്രോപാവ്‌ലോവ്‌സ്‌ക്കംചത്സ്‌കിയില്‍ താമസിച്ചു വരുന്നത് . ഭൂകമ്പത്തിന് പിന്നാലെ യുഎസ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


Reporter
the authorReporter

Leave a Reply