ഫറോക്ക്: ഫറോക്ക് ജി.ജി വി എച്ച് എസ് സ്കൂൾ യുപി വിഭാഗം ലൈബ്രറിയിലേയ്ക്ക് വിജയകുമാർ പൂതേരി പുസ്തകങ്ങൾ സംഭാവന ചെയ്തു.വിജയകുമാർ രചിച്ച ഫറോക്ക്: ഇന്നലെ ഇന്ന് ഉൾപ്പെടെയുള്ള പുസ്തകങ്ങളാണ് ലൈബ്രറിയിലേക്ക് നൽകിയത്. സീനിയർ അസിസ്റ്റൻറ് റംല ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ലൈബ്രറി ചാർജ് ജ്യോതി ടീച്ചർ, എസ് ആർ ജി കൺവീനർ സുധീഷ് കുമാർ, വിജയകുമാർ പൂതേരി ,ദാസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു