Wednesday, December 4, 2024
GeneralLatest

വിജിലൻസ് വിഭാഗം ശക്തിപ്പെടുത്തും; ഓട്ടോമേറ്റിക് ക്വാളിറ്റി ടെസ്റ്റിംഗ് ലബോറട്ടറി തുടങ്ങുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്


വിജിലൻസ് വിഭാഗം  കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ്  മന്ത്രി മുഹമ്മദ് റിയാസ്  . ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും. കൂടുതൽ വാഹനങ്ങൾ അനുവദിക്കും. അറ്റകുറ്റപണികൾക്ക് നൽകുന്ന ഫണ്ടിനെ കുറിച്ച് പലയിടങ്ങളിൽ നിന്നും പരാതി വരുന്നു. ഇത് വിജിലൻസ് വിഭാഗം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കേടുപാടുകളില്ലാത്ത റോഡിൽ പ്രവൃത്തി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കും. പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിൽ ഉള്ള റോഡുകളിൽ തന്നെയാണോ പ്രവൃത്തി നടക്കുന്നത് തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. എസ്റ്റിമേറ്റ് പ്രകാരം തന്നെയാണോ കാര്യങ്ങൾ നടക്കുന്നതെന്ന് പരിശോധിക്കും. ഓട്ടോമേറ്റിക് ക്വാളിറ്റി ടെസ്റ്റിംഗ് ലബോറട്ടറി സംസ്ഥാനത്തെ മൂന്ന് റീജിയണുകളിലായി തുടങ്ങും. ഇതോടെ റോഡിൽ വച്ച് തന്നെ സാമ്പിളെടുത്ത് ഗുണമേന്മ പരിശോധിക്കാനാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.


Reporter
the authorReporter

Leave a Reply