കോഴിക്കോട്: ബിജെപി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വീർ ബാൽ ദിനം ആചാരിച്ചു. മുഗൾ ആധിപത്യത്തിനെതിരെ പോരാടി വീരമൃത്യു വരിച്ച ജോരാവർ സിംഗ്, ഫത്തേ സിംഗ് എന്നിവരുടെ ഓർമ്മകൾ പുതുക്കി മാരാർജി ഭവനിൽ നടന്ന അനുസ്മരണ പരിപാടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ സജീവൻ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സദാനന്ദൻ മാസ്റ്റർ,ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ വി സുധീർ, ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി തുടങ്ങിയവർ പങ്കെടുത്തു.