കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവേദിയും കണ്ണൂരിലെ എയറോസിസ് കോളേജും സംയുക്തമായി ഏർപ്പെടുത്തിയ ബഷീർ പുരസ്കാരങ്ങൾ എം.കെ.രാഘവൻ എം.പി. പുരസ്കാര ജേതാക്കൾക്ക് സമ്മാനിച്ചു.
കോഴിക്കോട് അളകാപുരി ഹോട്ടലിൽ നടന്ന ബഷീർ പുരസ്കാര സമർപ്പണ സമ്മേളനത്തിൽ എയറോസിസ് കോളേജ് എം.ഡി. ഡോക്ടർ ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു.
നജീബ് കാന്തപുരം എംഎൽഎ, വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ
അനീസ് ബഷീർ, വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവേദി ചെയർമാൻ
റഹിം പൂവാട്ടുപറമ്പ്, പ്രകാശ് കരുമല എന്നിവർ പ്രസംഗിച്ചു.
ചലച്ചിത്ര നിർമ്മാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ, നടൻ വിനോദ് കോവൂർ,
ഗാനരചയിതാവും സാഹിത്യകാരനുമായ പൂച്ചാക്കൽ ഷാഹുൽ,
നാടകകൃത്തും നടനുമായ തച്ചിലോട്ട് നാരായണൻ എന്നിവർക്കാണ് പ്രതിഭാ പുരസ്കാരങ്ങൾ സമ്മാനിച്ചത്.
ശാന്താരാമചന്ദ്ര, കെ.കെ.ജയരാജൻ, നാസർ മുതുകാട്, സുദീപ് തെക്കേപ്പാട്ട്,
ഷാജി പട്ടിക്കര, ജാസ്മിൻ സമീർ എന്നിവർ സാഹിത്യ പുരസ്കാരങ്ങൾ
ഏറ്റുവാങ്ങി.
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ച
സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയേയും
ബഷീറിന്റെ ‘ബാല്യകാലസഖി’യെ ആസ്പദമാക്കി
വിനോദ് കോവൂർ സംവിധാനം ചെയ്ത
‘രാജകുമാരി’ ഷോർട്ട് ഫിലിമിൽ മജീദും സുഹറയുമായി അഭിനയിച്ച
സി.ടി.കബീർ, ആരതി നമ്പൂതിരി,
കർണ്ണാടകയിലെ കുവെമ്പു യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ
ഒന്നാം റാങ്കോടെ ഗോൾഡ് മെഡൽ ലഭിച്ച അലീഷ ജോസഫ് എന്നിവരെ ആദരിച്ചു.