കോഴിക്കോട്: മീലാദ് കാമ്പയിനിൻ്റെ ഭാഗമായി എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ’ഉസ്‌വതുൻ ഹസന : ജീവിതം, സമൂഹം, നൈതിക ലോകം’ എന്ന പ്രമേയത്തിൽ സെമിനാർ സംഘടിപ്പിച്ചു.കെ പി കേശവ മേനോൻ ഹാളിൽ നടന്ന സെമിനാർ കേരള മുസ്ലിം ജമാഅത്ത് ഉപാധ്യക്ഷൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അഹമ്മദ് ദേവർകോവിൽ എം എൽ എ മുഖ്യാതിഥിയായി. ജില്ലാ പ്രസിഡൻ്റ് ശാദിൽ നൂറാനി ആമുഖ ഭാഷണം നടത്തി. കെസി സുബിൻ, അബ്ദുൽ കലാം മാവൂർ, സയ്യിദ് ജാബിർ ഹുസൈൻ സഖാഫി കായലം എന്നിവർ സംസാരിച്ചു.
ആദിൽ മുബാറക്ക് പൊക്കുന്ന്, സ്വലാഹുദ്ദീൻ സഖാഫി പുള്ളന്നൂർ, ആഷിഖ് സഖാഫി കട്ടിപ്പാറ, അജീർ ചളിക്കോട്, റോഷൻ പെരുവയൽ, അഡ്വ. സൽമാൻ നൂറാനി ചാലിയം എന്നിവർ പേപ്പർ പ്രസൻ്റേഷൻ നടത്തി.
സ്വാദിഖ് നിസാമി തെന്നല മോഡറേറ്ററായി. അൽഫാസ് ഒളവണ്ണ സ്വാഗതവും ആശിഖ് സഖാഫി കാന്തപുരം നന്ദിയും പറഞ്ഞു. റാഷിദ് പുല്ലാളൂർ, ഇർഷാദ് സഖാഫി എരമംഗലം, റാഷിദ് റഹ്മത്താബാദ്, റാഷിദ് ഇരിങ്ങല്ലൂർ, മൻസൂർ സഖാഫി പരപ്പൻ പൊയിൽ, അബ്ബാസ് കാന്തപുരം, അഷ്റഫ് ചെറുവാടി സംബന്ധിച്ചു.