കോഴിക്കോട് : കേന്ദ്ര ക്യാബിനറ്റ് മന്ത്രി പശുപതി കുമാർ പരസ്സ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ പൂർത്തിയായതായി ആർ എൽ ജെ പി സംസ്ഥാന പ്രസിഡന്റ് എം മെഹബൂബ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
22 ന് വൈകീട്ട് 7.30 ന് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പാർട്ടി പ്രവർത്തകർ സ്വീകരിക്കും. 23 ന് രാവിലെ 9 മണിക്ക് മലപറമ്പ് ബിഷപ്പ് ഹൗസിൽ കോഴിക്കോട് രൂപത ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കലുമായി കൂടികാഴ്ച നടത്തും. തുടർന്ന് 10.30 ന് അത്തോളി പ്രോമിസ് ഇന്റർനാഷണൽ സ്കൂളിൽ ബാബാ സാഹിബ് ഡോ അബേദ്കർ പ്രതിമ അനാച്ഛാദനം ചെയ്യും. വൈകീട്ട് 5 ന് കണ്ണഞ്ചേരി ക്ഷേത്രത്തിൽ ദർശനം. ഹോട്ടൽ ഹൈസണിൽ വൈകീട്ട് 7.30 ന് ബിസിനസ് മീറ്റ് .
24 ന് ഉച്ഛയ്ക്ക് 2 മണിയ്ക്ക് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ പാർട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഭക്ഷ്യ സംസ്ക്കരണത്തിൽ കേരളത്തിനുള്ള പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകർ പറഞ്ഞു
വാർത്ത സമ്മേളനത്തിൽ ആർ എൽ ജെ പി സംസ്ഥാന പ്രസിഡന്റ് എം മെഹബൂബ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ സി അഭിലാഷ്, ജില്ല പ്രസിഡന്റ് അരുൺ കുമാർ കാളക്കണ്ടി, ജില്ല ജനറൽ സെക്രട്ടറി രാജൻ ചൈത്രം, ജില്ല ട്രഷറർ വിൻസെന്റ് ബാലുശേരി, സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.