Latest

മാവൂർ റോഡിൽ ട്രാഫിക് സുരക്ഷാ ബോധവൽക്കരണം നടത്തി

Nano News

കോഴിക്കോട്: റോഡ് സുരക്ഷാ ബോധവൽക്കരണത്തിന്റെ ഭാഗമായി കോഴിക്കോട് നടക്കാവ് ഹോളിക്രോസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിലെ ഒന്നാംവർഷ വിദ്യാർത്ഥികൾ മാവൂർ റോഡ് ട്രാഫിക് ജംഗ്ഷനിലാണ് പൊതുജനങ്ങൾക്ക് വേണ്ടി ബോധവൽക്കരണം നടത്തിയത്. സിഗ്നലിൽ കാത്തു നിൽക്കുന്നവർക്ക് ബോധവൽക്കരണം നൽകുന്ന ബോർഡുകൾ ഉയർത്തിക്കാട്ടി വിദ്യാർത്ഥികൾ ജനങ്ങളെ ബോധവൽക്കരണം നടത്തി. ഇന്ന് വെള്ളിയാഴ്ച നടന്നബോധവൽക്കരണ പരിപാടിക്ക് ശരത് രാജ് പി.സഫ്‌വാൻ പിഎം.സോഷ്യൽ വർക്ക് എച്ച് ഓ ഡി.ജോസ് മാത്യുതുടങ്ങിയവർ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply