കോഴിക്കോട് :ചേവരമ്പലം ജംങ്ങ്ഷനിൽ ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് 35 ഓളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 3.40 ഓടെയായിരുന്നു അപകടം.
എറണാകുളത്ത് നിന്ന് സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് തിരികെ മടങ്ങിയവർ സഞ്ചരിച്ചിരുന്ന ബസും തിരുനെല്ലിക്ക് തീർഥാടനത്തിന് പോയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
പരുക്കേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളിലുമായി 62 യാത്രക്കാർ ഉണ്ടായിരുന്നു. പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.