കല്‍പ്പറ്റ : വയനാട് കുറുക്കന്‍ മൂല കാവേരി പൊയിലില്‍ വനഭാഗത്തോട് ചേര്‍ന്ന ജനവാസ മേഖലയില്‍ കടുവയെ കണ്ടെന്ന് സൂചന. ഇന്നലെ രാത്രി പ്രദേശവാസിയായ ലക്ഷ്മിയുടെ വീട്ടിലെ വളര്‍ത്തു നായയെ കടുവ ആക്രമിച്ചു.
ശബ്ദം കേട്ട് പുറത്തിറങ്ങിയ കുടുംബത്തിന് മുന്നിലൂടെ നായയെ കടിച്ചെടുത്ത് ഓടുകയായിരുന്നു.
അതേസമയം, പ്രദേശത്ത് തിരച്ചില്‍ നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയാണെന്ന അനുമാനത്തിലാണ്. മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഇന്നലെ പഞ്ചാരക്കൊല്ലിയില്‍ ഭീഷണി പടര്‍ത്തിയ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. വനംവകുപ്പ് തിരച്ചിലിനിടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
വന്യമൃഗ ശല്യം പെരുകിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഇന്ന് മുതല്‍ 3 നാള്‍ ജനകീയ പരിശോധന നടക്കുന്നുണ്ട്. കടുവ പേടി നിലനില്‍ക്കുന്ന, പെരുന്തട്ട, പുല്‍പള്ളി മേഖല, ഇന്നലെ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ പഞ്ചാരക്കൊല്ലി ഉള്‍പ്പെടെയുള്ള മേഖലകളിലാണ് വനംവകുപ്പ് പരിശോധന. നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകളെ 6 മേഖലകളാക്കി തിരിച്ചാണ് പരിശോധിക്കുന്നത്.