LatestPolitics

തട്ടിപ്പ് പണം എങ്ങോട്ടാണ് പോയതെന്ന് സമഗ്രമായി അന്വേഷിക്കണം: ബിജെപി


കോഴിക്കോട് :കോർപ്പറേഷന്റെ പേരിൽ പി എൻ ബി യിൽ ഉള്ള വിവിധ അക്കൗണ്ടുകളിൽ നിന്ന് മാനേജർ റിജിൻ കൃത്രിമം കാണിച്ച് തട്ടിയെടുത്ത പണം ആരുടെ പോക്കറ്റിലേക്കാണ് പോയത് എന്നതിനെ സംബന്ധിച്ച്
സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ സജീവൻ ആവശ്യപ്പെട്ടു.

ബാങ്ക് പണം തിരിച്ചു നൽകിയാൽ മാത്രം പ്രശ്നം തീരില്ല. കഴിഞ്ഞ ഒരു വർഷക്കാലമായി കോടികൾ അക്കൗണ്ടിൽ നിന്ന് പിൻവലിക്കപ്പെട്ടിട്ട് അത് അറിഞ്ഞില്ലെന്ന് പറയുന്ന കോർപ്പറേഷൻ ധനകാര്യ വിഭാഗത്തിന്റെ വിശദീകരണത്തിൽ ദുരൂഹതയുണ്ട്. ധനകാര്യ വിഭാഗം അധ്യക്ഷനേയും കോർപ്പറേഷൻ സെക്രട്ടറിയേയും ഈ കേസിൽ കൂട്ടുപ്രതികൾ ആക്കണം. വൻ സാമ്പത്തിക തിരിമറി പുറത്തുവന്ന സാഹചര്യത്തിൽ സി ബിഐയെ അന്വേഷണച്ചുമതല ഏൽപ്പിച്ച് തട്ടിപ്പിന്റെ എല്ലാ വശങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം.
തട്ടിപ്പ് കണ്ടെത്താനുള്ള കാലതാമസം കുറ്റവാളികളെ കണ്ടെത്തുന്ന കാര്യത്തിലും തുടരുകയാണ്.പ്രതി ഒളിവിലാണോ,ബാങ്ക് പണം തിരിച്ചു കൊടുക്കുന്നതുവരെ ഒളിപ്പിച്ചതാണോ എന്നൊന്നും തീര്‍ത്തു പറയാനാകാത്ത സ്ഥിതിയാണുളളത്. കോർപ്പറേഷന്റെ പേരിലുള്ള മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു വിശദാംശങ്ങൾ അടിയന്തര കൗൺസിൽ യോഗം വിളിച്ച് പുറത്തുവിടണമെന്നും വി കെ സജീവൻ ആവശ്യപ്പെട്ടു. തട്ടിപ്പുകൾ തുടർക്കഥയാകുന്ന കോഴിക്കോട് കോർപ്പറേഷൻറെ കെടുകാര്യസ്ഥതക്കെതിരേയും,ബാങ്ക് തട്ടിപ്പ് കേസ് ഉടന്‍ സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ടുകൊണ്ടും ബിജെപി സംഘടിപ്പിച്ച കോർപ്പറേഷൻ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനാഞ്ചിറ ആദായ നികുതി ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് കോർപ്പറേഷൻ ഓഫീസ് കവാടത്തിൽ പോലീസ് തടഞ്ഞു.പോലീസുമായി ചെറിയ രീതിയില്‍ സംഘര്‍ഷവുമുണ്ടായി.

ബിജെപി കോർപ്പറേഷൻ കൗണ്‍സില്‍ പാര്‍ട്ടി ലീഡർ നവ്യാ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡൻ്റ് ഹരിദാസ് പൊക്കിണാരി,മേഖലാ സെക്രട്ടറി അജയ് നെല്ലിക്കോട്, , കൗൺസിലർമാരായ ടി.രനീഷ്, അനുരാധ തായാട്ട്, സരിതാ പറയേരി, രമ്യാ സന്താഷ്, സി.എസ്.സത്യഭാമ

സെൽ കോഡിനേറ്റർ ടി. ചക്രായുധൻ, ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡൻ്റ് ശശിധരൻ നാരങ്ങയിൽ, ബി.കെ.പ്രേമൻ,പി.രമണിഭായി സി.പി.വിജയകൃഷ്ണൻ, കെ.ഷൈബു,ജുബിന്‍ ബാലകൃഷ് ണന്‍,വി.കെ.ജയന്‍,ഷൈമ പൊന്നത്ത്,അഡ്വ.മുഹമ്മദ് റിഷാല്‍,സതീഷ് പാറന്നൂര്‍,അഡ്വ. ഒ.ഗിരീഷ് എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply