ഫറോക്ക്: ലോക പ്രസിദ്ധ അൾജീറിയൻ എഴുത്തുകാരൻ യാസ്മിനഖാദ്രയുടെ സ്വാ ലോസ് ഓഫ് കാബൂൾ (കാബൂളിലെ നാരായണ പക്ഷികൾ) വായനക്കൂട്ടം ഫറോക്ക് ചർച്ച ചെയ്തു. ഡോ. ശരത് മണ്ണൂർ പുസ്തക ചർച്ച ഉദ്ഘാടനം ചെയ്തു.അജിത്കുമാർ പൊന്നേം പറമ്പത്ത് അധ്യക്ഷത വഹിച്ചു.ഡോ.ഗോപി പുതുക്കോട്, ശശിധരൻ ഫറോക്ക്, പ്രദീപ് രാമനാട്ടുകര, ടി.കെ.സുനിൽകുമാർ, പി.എസ് മോഹൻ ദാസ് ,എം .ദേവദാസ് ,വിജയകുമാർ പൂതേരി ,രാഗേഷ് ചെറുവണ്ണൂർ, ടി.ബാലകൃഷ്ണൻ നായർ, വി.എം കൃഷ്ണദാസ്, സതീഷ് ബാബു കൊല്ലമ്പലത്ത് ,പി.രഘുനാഥ്, ബാബു വാളക്കട എന്നിവർ പുസ്തക ചർച്ചയിൽ പ ങ്കെടുത്തു.തൊണ്ണൂറുകളിൽ കാബൂളിലെ താലിബാൻ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ ഫ്രഞ്ച്നോവൽ 2019 ൽ ചലച്ചിത്രമാക്കപ്പെട്ടിട്ടുള്ളത്.