GeneralLocal News

സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന് വയോധികന്‍റെ പരാതി, സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്തു.

Nano News

മലപ്പുറം: പെരിന്തൽമണ്ണയിൽ സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന വയോധികന്‍റെ പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.പെരിന്തൽമണ്ണ പൂപ്പലം ടാറ്റ നഗർ സ്വദേശി രാമചന്ദ്രന്‍റെ പരാതിയിലാണ് നടപടി.മൂന്ന് മാസത്തേക്കാണ് സൽമാനുൾ എന്ന ബസ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.

ഈ മാസം 9 നായിരുന്നു സംഭവം.പെരിന്തൽമണ്ണ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും വെട്ടത്തൂർ വഴി അലനല്ലൂർ പോകുന്ന ബസിലാണ് രാമചന്ദ്രൻ കയറിയത്.ടാറ്റ നഗറിൽ ബസ് നിർത്തി തരണം എന്ന് ബസിൽ കയറുന്നതിന് മുൻപ് തന്നെ ആവശ്യപെട്ടിരുന്നു.എന്നാൽ ടാറ്റ നഗറിന് അടുത്ത സ്റ്റോപ്പിലാണ് ബസ് നിർത്തിയത്.പിന്നാലെ ആർടിഒയ്ക്ക് രാമചന്ദ്രൻ പരാതി നൽകുകയായിരുന്നു

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതി വാസ്തവമാണെന്ന് കണ്ടത്തിയത്തോടെയാണ് നടപടി.പെരിന്തൽമണ്ണ സബ് ആർ. ടി. ഒയാണ് ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്


Reporter
the authorReporter

Leave a Reply