Local News

ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കട്ടിലില്‍ കെട്ടിയിട്ട് തീ കൊളുത്തി കൊന്നു


പഞ്ചാബില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കട്ടിലില്‍ കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. അമൃത്സറിനടുത്ത ബുല്‍ഡ് നംഗല്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. ആറുമാസം 23 വയസുള്ള പിങ്കിയാണ് കൊല്ലപ്പെട്ടത്. കുറച്ചുകാലമായി ഇരുവരുടെയും ബന്ധം തകര്‍ച്ചയുടെ വക്കിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പ് പിങ്കിയും ഭര്‍ത്താവ് സുഖ്‌ദേവും തമ്മില്‍ രൂക്ഷമായ വാഗ്വാദം നടന്നതായി പൊലിസ് പറയുന്നു. അതിനു പിന്നാലെ യുവതിയെ സുഖ്‌ദേവ് കട്ടിലില്‍ കെട്ടിയിട്ട് തീ കൊളുത്തുകയായിരുന്നു. അതിനു ശേഷം യുവാവ് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

സംഭവത്തില്‍ ദേശീയ വനിത കമീഷന്‍ ചെയര്‍പേഴ്‌സണ്‍ പഞ്ചാബ് പൊലിസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.


Reporter
the authorReporter

Leave a Reply