Art & CultureLocal News

നാടകത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

Nano News

ഫറോക്ക്: കോഴിക്കോടൻ
കളിത്തട്ട് അവതരിപ്പിക്കുന്ന പുതിയ നാടകത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.ജയക്കിളി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഒരു സ്വപ്ന ഗാനം പോലെ എന്ന നാടകത്തിൽ സി.എസ്. ദാസ് മടവൂർ ,ദിവ്യ ഇന്ദീവരം, റഫീഖ് പുളിക്കൽ, ജീവാനന്ദൻ ,ലക്ഷിത , നിരഞ്ജൻ തുടങ്ങിയവർ വേഷമിടുന്നു. ജീമേഷ് കൃഷ്ണൻ, കാർത്തികരാജ്, കേശു പയ്യംമ്പള്ളി,ദിപിൻ തൈത്തോടൻ,
ടീന മണി ആദിദേവ് ,എന്നിവർ പിന്നണിയിൽ പ്രവർത്തിക്കുന്നു. ജനുവരിയിൽ അരങ്ങിലെത്തുന്ന നാടകത്തിന്റെ പോസ്റ്റർ
ജയശങ്കർ കിളിയൻ കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫറോക്ക് യംഗ് മെൻസ് ലൈബ്രറി സെക്രട്ടറിയും നാടകപ്രവർത്തനുമായ മോഹൻ പൈക്കാട് എൻജിനീയർ വേണുഗോപാലിന് നൽകി പ്രകാശനം ചെയ്തു.. രാധാകൃഷണൻ പി, വി.എം കൃഷ്ണദാസ്, പി.പി.രാമചന്ദ്രൻ . കൃഷ്ണകുമാരി , നാരായണൻ കെ,
ഹെൻസ്ലി പാലത്ത്.എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. കെ.ജീവാനന്ദൻ സ്വാഗതവും ദിവ്യ ഇന്ദീവരം നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply