കോഴിക്കോട്:ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മെഡിക്കൽ കോളേജ് കാമ്പസ് ഹയർ സെക്കന്ററി സ്കൂളിൽ ജനകീയ ലഹരി വിരുദ്ധ സമിതി ദീപം തെളിയിച്ച് പ്രതിജ്ഞയെടുത്തു.
പരിപാടി വാർഡ് കൗൺസിലർ കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സിക്രട്ടറി കെ.എം നിഖിൽ സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റർ ഡോ:എൻ പ്രമോദ് ആമുഖഭാഷണം നടത്തി.
പി.ടി.എ പ്രസിഡണ്ട് അഡ്വ. സി.എം. ജംഷീർ, എം.പി.ടി.എ.പ്രസിഡണ്ട് രജുല ,എസ്.ആർ.ജി. കൺവീനർ. പ്രസാദ് , സൂരജ് എന്നിവർ സംസാരിച്ചു. ട്രീസ ഫെർണ്ണാണ്ടസ്, ജീജാ ബാലൻ, സപ്ന . കവിത, ഷൈനി മോൾ, ശ്രീലക്ഷ്മി, ഷീല, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി