General

പാപ്പാനെ ആന ചവിട്ടി കൊന്ന സംഭവം; സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെ കേസെടുത്ത് വനം വകുപ്പ്

Nano News

ഇടുക്കി: ആന പാപ്പാനെ ചവിട്ടി കൊന്ന സംഭവത്തില്‍ സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെ വനം വകുപ്പ് കേസെടുത്തു. കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫാം എന്ന പേരിലുള്ള സ്വകാര്യ ആന സഫാരി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് ചട്ടങ്ങള്‍ മറികടന്നാണെന്ന് കണ്ടെത്തിയാണ് വനംവകുപ്പ് കേസെടുത്തത്.

ഇന്നലെ വൈകുന്നേരം ആണ് സഫാരി കേന്ദ്രത്തിലെ ആനയുടെ രണ്ടാം പാപ്പാനായ കാസർകോട് സ്വദേശി ബാലകൃഷ്ണനെ (62) പിടിയാന ചവിട്ടി കൊന്നത്. സഫാരി കഴിഞ്ഞ് ആനയെ തിരികെ കെട്ടുന്നതിനിടെയാണ് സംഭവം. തുടര്‍ന്ന് മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


Reporter
the authorReporter

Leave a Reply