കോഴിക്കോട്: സമുദായിക വികാരങ്ങളുടെ മറവിൽ കച്ചവട താല്പര്യങ്ങളെ താലോലിക്കുന്ന മുസ്ലിംലീഗിൽ നിന്നും ജനങ്ങൾ തിരിച്ചൊഴിക്കാൻ തുടങ്ങിയതിന്റെ തെളിവാണ് ലീഗിൽ നിന്നുള്ള കൂട്ടരാജികളെന്ന് ഐഎൻഎൽ സംസ്ഥാന വൈസ് പ്രസിഡണ്ട് കെപി ഇസ്മായിൽ പ്രസ്താവിച്ചു. കോഴിക്കോട് ടൗൺ ഹാളിൽ നാഷണൽ പ്രവാസി ലീഗ് സംഘടിപ്പിച്ച പിഎം അബൂബക്കർ – എസ്‌എ പുതിയവളപ്പിൽ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഷീർ ബടേരി അധ്യക്ഷനായിരുന്നു, എൻകെ അബ്ദുൽ അസീസ് അനുസ്മരണ പ്രഭാഷണം നടത്തി.
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പാർട്ടിയിലേക്ക് കടന്നുവന്ന നേതാക്കൾക്കും, സാംസ്‌കാരിക നായകർക്കും സ്വീകരണം നൽകി. സയ്യിദ് ഷബീൽ അൽ ഐദ്റൂസി തങ്ങൾ, മുൻ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി അംഗം സമദ് നരിപ്പറ്റ, മുൻ മുസ്ലിംലീഗ് നേതാവ് വെമ്പായം നസീർ, സാംസ്‌കാരിക നായകരായ മൊയ്തു താഴത്ത്, എംഎ ഗഫൂർ, ജ്യോതി പുല്ലാനാട്ട്, റാബിനാസ് കണ്ണൂർ, എൻട്രിയ, സഹീർ, റാഫി കണ്ണാടിപ്പറമ്പ്, വിനീഷ് ചെറോട്, പ്രശാന്ത്, ഇന്ദിര, റാസിഖ് കുഞ്ഞിപ്പള്ളി, അഷ്‌റഫ്, മനാഫ്, അബ്ദുറഹിം മംഗലശ്ശേരി, ശംസുദ്ധീൻ മുക്കോളി തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.