കോഴിക്കോട്:സർക്കാർ ഉത്തരവില്ലാതെയും,വാടക നൽകാതെയും മന്ത്രി അഹമ്മദ് ദേവർകോവിലും,പാർട്ടിക്കാരും പൈതൃക സ്മാരകമായ തുറമുഖ വകുപ്പിൻറെ ബംഗ്ലാവ് നിയമവിരുദ്ധമായി കയ്യടക്കിവെച്ച് ഉപയോഗിക്കുന്നത് തടയണമെന്ന് ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ ആവശ്യപ്പെട്ടു.മന്ത്രിയുടെ താമസം സർക്കാർ ഉത്തരവില്ലാതെയും,വാടക നൽകാതെയുമാണെന്ന് വിവരാവകാശത്തിലൂടെ പുറത്തു വന്ന സ്ഥിതിക്ക് മന്ത്രിയെ അതിഥി മന്ദിരത്തിൽ നിന്ന് എത്രയും വേഗം ഒഴിപ്പിക്കണം.മന്ത്രിയുടെ ജീവനക്കാരും,പാർട്ടിക്കാരും ഉപയോഗിക്കുന്ന ബംഗ്ലാവിന് തുറമുഖ വകുപ്പ് രണ്ടുതവണ വാടക ആവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും രണ്ട് വർഷമായി വാടകനൽകിയില്ല.രണ്ടുവർഷത്തെ കുടിശ്ശികയായി 7 ലക്ഷം രൂപ നൽകാനുണ്ട്.മന്ത്രിയുടെ ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുന്നതും സ്ഥിരതാമസമാക്കുന്നതും സർക്കാർ ഉത്തരവില്ലാതെയാണെന്നത് ഞെട്ടിപ്പിക്കുന്നതാണ്.മന്ത്രിയുടെ നിയമവിരുദ്ധ കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ബിജെപി ഇന്ന് പ്രതിഷേധ മാർച്ച് നടത്തുമെന്നും വി.കെ.സജീവൻ അറിയിച്ചു.