Local News

രാത്രി സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ് മോഷണം പോയി


കുന്നംകുളം: കുന്നംകുളത്ത് സര്‍വീസ് അവസാനിപ്പിച്ച് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ് മോഷണം പോയി. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാമ് ബസ് മോഷണം പോയിരിക്കുന്നത്. കുന്നംകുളം ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷോണി ബസാണ് മോഷ്ടിക്കപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 4.10നാണ് ബസ് മോഷണം പോയത്. 4.13ന് ബസ് കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍പിലെ സിസിടിവി കാമറയിലും 4.19 ന് ചാട്ടുകുളത്തെ സിസിടിവി കാമറയിലും മോഷ്ടാവ് ബസ് ഓടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ ബസ് ഉടമ പുതിയ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസ് എടുക്കാന്‍ എത്തിയപ്പോഴാണ് ബസ് മോഷണം പോയ വിവരം അറിയുന്നത്. തുടര്‍ന്ന് കുന്നംകുളം പൊലിസിലെത്തി പരാതി നല്‍കി. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തില്‍ മേഖലയിലെ സിസിടിവി കാമറകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാവിനായി അന്വേഷണം തുടങ്ങിയിരിക്കുകയാണ്.


Reporter
the authorReporter

Leave a Reply