കോഴിക്കോട്:കുണ്ടൂപറമ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അസോസിയേഷന്‍ ഓഫ് എല്‍ഡേഴ്സ് കാലിക്കറ്റ് നോര്‍ത്തിന്റെ ആഭിമുഖ്യത്തില്‍ ലോക വയോജന ദിനം ആചരിച്ചു. അന്നശ്ശേരി ജി എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപകനും യോഗ ടീച്ചേഴ്സ് അസോസിയേഷന്‍ ട്രഷററും കെ എസ് ടി എ ജില്ലാ കൗണ്‍സിലറുമായ വി എം ശിവാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ടി.രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പൗരന്മാരായ ഇ കെ കുട്ടി (റിട്ട. ഐ എസ് ആര്‍ ഒ ഡയറക്ടര്‍), രവീന്ദ്രന്‍ നായര്‍ (റിട്ട. ഡെപ്യൂട്ടി കലക്ടര്‍) എന്നിവരെ ആദരിച്ചു. ഡോ. റംസാല്‍ തട്ടാരക്കല്‍,ബിന്ദു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
പടുവാട്ട് ബാലകൃഷ്ണന്‍ നായര്‍,എ ഹരിദാസന്‍ നായര്‍, നാരായണന്‍ നമ്പൂതിരി, എന്‍ സി ജോസ് മാസ്റ്റര്‍,വാസന്തി മാക്കാത്ത്, പി കുഞ്ഞപ്പ നായര്‍,ഗോപാലകൃഷ്ണന്‍, പടുവാട്ട് ചന്ദ്രശേഖരന്‍ നായര്‍, അഷറഫ് ചേലാട്ട് പ്രസംഗിച്ചു.