ഗാന്ധിജയന്തി ദിനത്തിൽ മഹിളാ മോർച്ച കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ ശുചീകരണ പ്രവർത്തനം നടത്തി. ക്ലീൻ ഇന്ത്യ എന്ന മോദിജിയുടെ ആശയത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനത്തിൽ ബീച്ച് പരിസരത്തു നിന്നും നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങൾ എടുത്തുമാറ്റി പരിസരം വൃത്തിയാക്കുന്നതിൽ മഹിളാമോർച്ച അംഗങ്ങൾ പങ്കാളികളായി.
മഹിളാമോർച്ച കോഴിക്കോട് ജില്ലാ അധ്യക്ഷ അഡ്വ. രമ്യ മുരളി, ജില്ലാ വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ, സെക്രട്ടറി ശ്രീജ സി നായർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ലീന ദിനേശ്, പ്രസി കാ രയാട്ട്, സൗത്ത് മണ്ഡലം പ്രസിഡന്റ് ജയശ്രീ സുധീഷ്,നടക്കാവ് മണ്ഡലം പ്രസിഡന്റ് ജിഷ ഷിജു,ബിജെപി വെസ്റ്റ് ഹിൽ ഏരിയ ജനറൽ സെക്രട്ടറി മാലിനിസന്തോഷ്,മണി സി വി,ഷൈനി മോഹൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി.













