കോഴിക്കോട്: 2023 ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാനുള്ള എൻ.എസ്.എസ് വോളണ്ടിയർമാർക്കായി സംസ്ഥാന തലത്തിൽ നടന്ന ട്രയൽസിലൂടെ കോഴിക്കോട് ജില്ലയിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ഏക കോളേജ് വിദ്യാർത്ഥി എന്ന നേട്ടത്തിനർഹനായത് കോഴിക്കോട് ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥിയായ എൻ.പി സൂര്യലാൽ.
കോഴിക്കോട് പുതിയങ്ങാടി സ്വദേശി എൻ.പി സൂരജ് – രേഷ്മ ദമ്പതികളുടെ മകനാണ്. ഈ വർഷത്തെ കോളേജ് ഫുട്ബോൾ ടീം ഗോൾ കീപ്പർ കൂടിയായ സൂര്യ ലാൽ കോഴിക്കോട് ജില്ലാ സൂപ്പർ ഡിവിഷൻ ലീഗ് ടൂർണ്ണമെന്റിൽ ബി.എസ്.എൻ.എൽ ടീമിന്റെ അതിഥി താരവുമാണ്.
ഡിസംബർ 26 ന് ഡൽഹിയിലേക്ക് തിരിക്കുന്ന സൂര്യലാലിന് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗംഭീര യാത്രയപ്പ് നൽകും. ഡൽഹിയിൽ വച്ച് റിപ്പബ്ലിക്ക് ദിന പരേഡിന് വേണ്ടിയുള്ള മൂന്നാഴ്ച്ചത്തെ പ്രത്യേക പരിശീലനം ലഭിക്കും.