Latest

കാൻസറിനെ അതിജീവിച്ച് “ബാഗ് ഓഫ് ജോയ് ” യുമായി അവരും ഇന്ന് സ്കൂളിലേക്ക്


കോഴിക്കോട് : ഹോപ്പിന്റെ സഹായത്തോടെ കാൻസറിനെ അതിജീവിച്ച് തുടർ പഠനത്തിന് തയ്യാറായ കുട്ടികളും ഇന്ന് സ്കൂളിലേക്ക്. വെള്ളിപ്പറമ്പ് ഹോപ്പ് ഹോമിൽ നടന്ന ചടങ്ങിൽ കുട്ടികൾക്കുള്ള സ്കൂൾ കിറ്റ്, “ബാഗ് ഓഫ് ജോയ്” ജില്ലാ കളക്ടർ എ. ഗീത ഐ.എ.എസ് കുട്ടികൾക്ക് കൈമാറി.ക്യാൻസറിനെ അതിജീവിച്ച കുട്ടികളുടെയും കുടുംബങ്ങളുടെയും സംഗമം “ടുഗെതർ വിത്ത്‌ ഹോപ്പ് 2023” പരിപാടിയുടെ ഭാഗമായി നടന്നു. ചികിത്സയിലിരിക്കെ എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചു. രക്ഷിതാക്കൾക്കുള്ള പേരെന്റിങ് ക്ലാസ്സിന് ലൈഫ് കോച്ച് ട്രൈനേഴ്സ് അജ്മൽ കാരക്കുന്ന്, അമീൻ കാരക്കുന്ന് എന്നിവർ നേതൃത്വം നൽകി. കൂടാതെ കാൻസറിനെ അതിജീവിച്ചകുട്ടികളുടെ കലാപരിപാടികളും നടന്നു. പരിപാടിയിൽ ഹോപ്പ് ഡയറക്ടർ റിയാസ് കിൽട്ടൻ, ചെയർമാൻ കെ. കെ ഹാരിസ്, ഡോ. യാമിനി കൃഷ്ണ, ഡോ.കേശവൻ, ഡോ. ഷിന്റോ തുടങ്ങിയവർ പങ്കെടുത്തു.

 


Reporter
the authorReporter

Leave a Reply