Saturday, November 23, 2024
climat

തെക്കൻ ജില്ലകളിൽ വേനൽ മഴ, ഈ ജില്ലകളിൽ ചൂട് കൂടും


ചൂടിന് ആശ്വാസമായി തെക്കൻ ജില്ലകളിൽ വേനൽ മഴ ലഭിച്ചു തുടങ്ങി. ഇന്നലെ തിരുവനന്തപുരം കൊല്ലം,പത്തനംതിട്ട ജില്ലകളിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ മഴ ലഭിച്ചു. ഇന്നും കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.അതേസമയം മാര്‍ച്ച് 10 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ചൂട് കൂടാനും സാധ്യതയുണ്ട്. 10 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും, പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 4 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 10 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

തീരദേശവാസികള്‍ക്ക് പ്രത്യേക മുന്നറിയിപ്പ്

കേരള തീരത്ത് ഇന്ന് (09-03-2024) രാത്രി 11.30 വരെ 0.3 മുതല്‍ 1.2 മീറ്റര്‍ വരെയും, തെക്കന്‍ തമിഴ്‌നാട് തീരത്ത് രാത്രി 11.30 വരെ 0.2 മുതല്‍ 1.2 മീറ്റര്‍ വരെയും ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

ആയതിനാല്‍ മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.


Reporter
the authorReporter

Leave a Reply