GeneralLatest

കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽ വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ


കോഴിക്കോട് :മലബാർ മെഡിക്കൽ കോളജിൽ (എംഎംസി) വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ. മെഡിക്കൽ കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥി തേഞ്ഞിപ്പാലം സ്വദേശി ആദർശ് നാരായണനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ആദര്‍ശിനെ മരിച്ച നിലയില്‍ കണ്ടത്. സംഭവത്തെ കുറിച്ച് അത്തോളി പൊലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിന് താഴെയാണ് ആദർശിനെ വീണ് കിടക്കുന്ന നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസമായിരുന്നു ആദര്‍ശ് നാരായണന്‍ വീട്ടില്‍ നിന്നും കോളജിലെത്തിയത്. ഇതിന് പിന്നാലെ ആദര്‍ശ് മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു എന്നും വിവരങ്ങളുണ്ട്.

കോളജിൽ ഒരു തരത്തിലുള്ള പ്രശ്നവുമില്ലെന്നും ആത്മഹത്യയാവാനുള സാദ്ധ്യത കുറവാണെന്നും കോളജ് അധികൃതർ പറഞ്ഞു. അതുകൊണ്ടുതന്നെ ആത്മഹത്യയാണോ വീണ് മരിച്ചതാണോ എന്നതിൽ വ്യക്തത വന്നിട്ടില്ലെന്നും കോളജ് അധികൃതർ അറിയിച്ചു.


Reporter
the authorReporter

Leave a Reply