Wednesday, February 5, 2025
General

എസ്.എസ്.എൽ.സി ഫല പ്രഖ്യാപനം ഇന്ന്


സംസ്ഥാനത്തെ 2023-24 പത്താം തരം പരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലമാണ് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് നടക്കുക. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വര്‍ഷത്തേക്കാൾ നേരത്തെയാണ് ഇത്തവണ ഫലം എത്തുന്നത്. കഴിഞ്ഞ വർഷം മെയ് 19നായിരുന്നു ഫലപ്രഖ്യാപനം.

പരീക്ഷാ ഫലം അറിയാൻ കഴിയുന്ന സൈറ്റുകൾ

www.prd.kerala.gov.in
www.result.kerala.gov.in
www.examresults.kerala.gov.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.ഇൻ
pareekshabhavan.kerala.gov.in

പി.ആര്‍.ഡി ലൈവ് ആപ്പിലൂടെയും ഫലം വേഗത്തില്‍ അറിയാം

ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടന്‍ PRD Live ആപ്പില്‍ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ ഉടന്‍ വിശദമായ ഫലം ലഭിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

അതേസമയം, 2023-24 വര്‍ഷത്തെ പ്ലസ് ടു പരീക്ഷ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് നടക്കുക.


Reporter
the authorReporter

Leave a Reply