Monday, November 25, 2024
GeneralLatest

50 കിലോയിൽ അധികം ചന്ദനവും, മൂന്നു വാഹനങ്ങളുമടക്കം മൂന്നു പേർ താമരശ്ശേരി വന പാലകരുടെ പിടിയിൽ


റഫീഖ് തോട്ടുമുക്കം

താമരശ്ശേരി: മലബാർ മേഖലയിൽ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള സ്ഥലങ്ങളിൽ നിന്നും, വനങ്ങളിൽ നിന്നും വ്യാപകമായി ചന്ദന മരങ്ങൾ കളവ് നടത്തുന്ന മൂന്ന് പ്രതികളെ 50 കിലോയിൽ അധികം ചന്ദന തടിയും മൂന്നു വാഹനങ്ങളുമടക്കം താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ.രാജീവ് കുമാറും സംഘവും പിടികൂടി.
ഇന്ന് പുലർച്ചെയാണ് ചന്ദന തടി ഓട്ടോറിക്ഷയിലും, ബൈക്കിലുമായി കടത്തുകയായിരുന്ന പാഴൂർ ചിറ്റാരിപിലാക്കിൽ കള്ളിവളപ്പിൽ അബ്ദുറഹിമാൻ (35), മാവൂർ തെങ്ങിലെ കടവ് കണ്ണിപറമ്പത്ത്  ബഷീർ(48), വാഴൂർ ആക്കോട് കോണോത്ത് അബ്ദുള്ള (67) എന്നിവർ പിടിയിലായത്.

50 കിലോയിലധികം ചന്ദനവും, KL 11 BR 4742 ഓട്ടോറിക്ഷയും, KL57 8717 ബൈക്കും, സംഭവസ്ഥലത്ത് പിടികൂടിയത്.

പ്രതികൾ ചന്ദനം കടത്തുന്നതിനായി ഉപയോഗിച്ച KL 57 B 8591 നമ്പർ ജീപ്പ് വയനാട് നിരവിൽ പുഴ ഭാഗത്ത് നിന്നും വനപാലകർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ചന്ദന വേട്ടയിൽ താമരശ്ശേരി റെയ്ഞ്ചിലെ ഫോറസ്റ്റ് ഓഫീസർമാരായ ബിനീഷ് കുമാർ ടി, ജിതേഷ് പി, എ പ്രസന്നകുമാർ, എം വബീഷ്, വി കെ പ്രവീൺ കുമാർ എന്നിവരും, ആർ ആർ ടി അംഗങ്ങളായ ,കരീം മുക്കം ,ഷബീർ ചുങ്കം എന്നിവരും പങ്കെടുത്തു.

പ്രതികൾ അടുത്ത കാലത്തായി കാരന്തൂർ ,മച്ചുകുളം, വെള്ളന്നൂർ, കൊയിലാണ്ടി ഭാഗങ്ങളിൽ നിന്നും ചന്ദന തടികൾ കളവ് നടത്തിയതായി ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തി.


Reporter
the authorReporter

Leave a Reply