Tuesday, October 15, 2024
Local News

കോഴിക്കോട് ബീച്ചിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി


കോഴിക്കോട് :ബീച്ച് പരിസര ശുചിത്വവുമായി ബന്ധപ്പെട്ട് സബ് കലക്ടർ വി ചെൽസസിനിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

കോഴിക്കോട് ബീച്ചിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ യോഗത്തിൽ നിർദേശം നൽകി.

പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് കുറ്റകരമാണ്. വലിച്ചെറിയുന്നവരില്‍ നിന്നും പിഴ ഈടാക്കും.

മാസ്ക്, സാമൂഹിക അകലം എന്നിവ നിർബന്ധമായും പാലിക്കണം.

എല്ലാ കച്ചവടക്കാരും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള കൂട നിർബന്ധമായും സ്ഥാപിക്കണം.

മാലിന്യം കൂടകളിൽ നിക്ഷേപിക്കുന്നതിന്റെ പ്രാധാന്യം കടകളിൽ പ്രദർശിപ്പിക്കണം എന്നീ തീരുമാനങ്ങളാണ് എടുത്തത്. 

കോര്‍പറേഷന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍, ഡി.ടി.പി.സി, ബീച്ച്തട്ടുകട പ്രതിനിധി എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply