Thursday, September 19, 2024
LatestPolitics

ശ്യാം ബാബു ദേശീയ ഐക്യത്തിനായ് മന്ത്രി സ്ഥാനം രാജിവെച്ച മഹാ വ്യക്തിത്വം.അഡ്വ.വി.കെ.സജീവൻ


കോഴിക്കോട്:കാശ്മീരിന് പ്രത്യേക പദവി എടുത്ത കളയണമെന്നാവശ്യപ്പെട്ട് നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ദേശസ്നേഹിയായ വ്യക്ത്യത്വമായിരുന്ന ഡോ: ശ്യാമപ്രസാദ് മുഖർജി. ദേശീയ ഐക്യത്തിനായ് മന്ത്രി സ്ഥാനം രാജിവെച്ച് മാതൃക കാണിച്ച അദ്ദേഹത്തിൻ്റെ സ്വപ്നമായ കാശ്മീരിൻ്റെ പ്രത്യേക പദവിയായ 370-ാം വകുപ്പ് എടുത്ത് കളഞ്ഞാണ് അദ്ദേഹത്തോടുള്ള ആദരവ് നരേന്ദ്ര മോദി സർക്കാർ പ്രാബല്യത്തിലാക്കിയതെന്നും ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.
ഡോ: ശ്യാമപ്രസാദ് മുഖർജിയുടെ 70-ാം ബലിദാന ദിനത്തിൽ മാരാർജി ഭവനിൽ നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ: ശ്യാമപ്രസാദ് മുഖർജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ബി.കെ.പ്രേമൻ, പവിത്രൻ പനിക്കൽ, അഡ്വ.ഷിനോദ്, പ്രവീൺ ശങ്കർ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply