കോഴിക്കോട്:മെഡിക്കൽ കോളേജ് ആശുപത്രി കന്നുകാലി തൊഴുത്തിനെ പോലെയാക്കി രോഗികളെ കറവപ്പശുക്കളെ പോലെയാക്കി പാവപ്പെട്ട രോഗികളെ ഏറെ ദുരിതത്തിലാഴ്ത്തിയ സംസ്ഥാന സർക്കാരിനേയും ആരോഗ്യ വകുപ്പിനേയും ചാട്ടവാറു കൊണ്ടടിക്കണമെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം സി.കെ.പദ്മനാഭൻ പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ ബി.ജെ.പി.സി റ്റി ജില്ലാ പ്രസിഡൻ്റ് അഡ്വ.പ്രകാശ് ബാബുവിൻ്റെ നേതൃത്വത്തിൽ നടന്ന ജനകീയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതികേടിൻ്റെ പരമ്പരയാണ് മെഡിക്കൽ കോളേജിൽ നടക്കുന്നത്. മലബാറിൻ്റെ മെഡിക്കൽ കോളേജ് സംരക്ഷിക്കുവാൻ സാധിക്കാത്ത സംസ്ഥാന സർക്കാർ എയിംസിന് വേണ്ടി മുറവിളി കൂട്ടുകയാണെന്നും സി.കെ.പദ്മനാഭൻ പറഞ്ഞു.
രൂക്ഷമായ മരുന്ന് ക്ഷാമത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ മന്ത്രി മുഹമ്മദ് റിയാസിനെ തെരുവിൽ തടയുമെന്ന്
ബി.ജെ.പി.സി റ്റി ജില്ലാ പ്രസിഡൻ്റ്
അഡ്വ.പ്രകാശ് ബാബു. പറഞ്ഞു. പാവപ്പെട്ട രോഗികളെ ദുരിതത്തിലാഴ്ത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ആരോഗ്യ വകുപ്പിൻ്റെ നീചമായ നിലപാട് അവസാനിപ്പിച്ചില്ലെങ്കിൽ മുഴുവൻ മന്ത്രി മാരേയും റോഡിൽ തടയുമെന്നും പ്രകാശ് ബാബു പറഞ്ഞു.ജില്ലാ ജനറൽ സെക്രട്ടറി
ഇ.പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻ്റ്
പി.രഘുനാഥ്, ദേശീയ സമിതി അംഗം
കെ.പി.ശ്രീശൻ, മേഖല പ്രസിഡൻ്റ്
ടി.പി. ജയചന്ദ്രൻ മാസ്റ്റർ ,മേഖല ട്രഷറർ ടി.വി.ഉണ്ണികൃഷ്ൻ, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡൻ്റ് എൻ.പി.രാധാകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ അഡ്വ.
കെ.വി.സുധീർ,ഹരിദാസ് പൊക്കിണാരി,
ടി.പി.സുരേഷ്,നവ്യ ഹരിദാസ്,അജയ് നെല്ലിക്കോട്,അനുരാധ തായാട്ട്
സരിത പറയേരി, എം.രാജീവ് കുമാർ,
കെ. ജിതിൻ,ടി.പി.ദിജിൽ, പ്രവീൺ തളിയിൽ, രാജേഷ് പൊന്നാട്ടിൽ, സുധീർ കുന്ദമംഗലം, രാഗേഷ്. കെ, ഷൈമ പൊന്നത്ത്, പി.രതീഷ് എന്നിവർ സംസാരിച്ചു.