എറണാകുളം: എറണാകുളത്ത് കാലടി പ്ലാന്റേഷനിലെ കല്ലാല എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണം. ഇന്നോവ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കാട്ടാന തകര്‍ത്തു. കുളിരാംതോട് ഭാഗത്ത് വച്ച് ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്.
ആനയെ കണ്ട് യാത്രക്കാര്‍ വാഹനം നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ആന വന്നു കാറിന്റെ മുന്‍ഭാഗം തകര്‍ക്കുകയായിരുന്നു. ജോയി, ബേസില്‍, ജോസ് എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്.
കാറിന്റെ മുന്‍ഭാഗം തകര്‍ത്ത ആന പിന്നീട് കൂടുതല്‍ ആക്രമണത്തിന് മുതിരാത്തതിനാല്‍ വലിയ അപകടമാണൊഴിവായത്. കാറിലുണ്ടായ ആര്‍ക്കും പരിക്കില്ല. ഇതിന് സമീപത്തുവച്ചാണ് കഴിഞ്ഞ ആഴ്ച്ച സ്‌കൂട്ടറില്‍ പോകുകയായിരുന്ന ദമ്പതിമാരെ കാട്ടാന ആക്രമിച്ചത്.