ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്‌പോട്ട് ബുക്കിംഗ് ആരംഭിക്കും. പത്ത് ഇടത്താവളങ്ങളില്‍ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി.
വെര്‍ച്ച്വല്‍ ക്യൂവിലൂടെ മുന്‍കൂര്‍ ബുക്ക് ചെയ്യാത്ത തീര്‍ഥാടകര്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം.
എരുമേലി, നിലയ്ക്കല്‍, കുമളി എന്നീ മൂന്ന് കേന്ദ്രങ്ങള്‍ക്ക് പുറമെ തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, കോട്ടയം ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രം, വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കല്‍ ക്ഷേത്രം, പെരുമ്പാവൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നീ ഏഴു കേന്ദ്രങ്ങളിലാണ് പുതുതായി സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.