വടകര: വില്യാപ്പള്ളി ടൗണിൽ വെച്ച് ആർ.ജെ.ഡി. പ്രവർത്തകന് വെട്ടേറ്റു.
ആർ. ജെ.ഡി. വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനക്കൽ താഴെ കുനി
എം.ടി. കെ. സുരേഷിനാണ് വെട്ടേറ്റത്.
ലാലു എന്ന ശ്യാം ലാലാണ് ആക്രമിച്ചത് എന്ന് നാട്ടുകാർ പറഞ്ഞു.സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാല് മാസം മുൻപ് ശ്യാംലാൽ വീട്ടിൽ വന്ന് അക്രമം കാണിക്കുകയും ഭീഷണി പ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് സുരേഷ് പോലീസിൽ പരാതി നൽകിയിരുന്നു.