കോഴിക്കോട്: എല്ലാവർക്കും മാതൃകയായ ഡോക്ടറാണ് ഡോ. കുഞ്ഞാലിയെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ഹൃദ്രോഗം വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഡോ.കുഞ്ഞാലിയുടെ വ്യത്യസ്ത ചികിത്സാരീതി രോഗികള്‍ക്ക് രക്ഷാകവചമാണെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. . ഡോക്ടര്‍ രോഗികളെ ബന്ധുവായി കാണണമെന്ന സങ്കല്‍പ്പം അര്‍ഥവത്താക്കുന്ന ചികിത്സാരീതിയാണ് കുഞ്ഞാലിയുടെതെന്നും . ഹൃദയ ചികിത്സാ രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട ഡോ. കുഞ്ഞാലിയ്ക്ക് ആതിഥേയ സംഘത്തിന്റെ ആദരവ് നൽകുന്ന ചടങ്ങിലായിരുന്നു ഇരുവരുടെയും അഭിപ്രായം വ്യക്തമാക്കിയത്.
പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉപഹാര സമര്‍പ്പണം നടത്തി.
സ്വാഗത സംഘം ചെയര്‍മാന്‍ ഡോ.കെ മൊയ്തു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എ.കെ.എം അഷ്റഫ് എം.എല്‍.എ പൊന്നാടയണിയിച്ചു. ഫാത്തിമ ഹോസ്പിറ്റല്‍ ചീഫ് കാര്‍ഡിയോളജിസ്റ്റ് – ഡോ.പി.കെ അശോകന്‍ മുഖ്യാതിഥിയായി. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എം.വി റംസി ഇസ്മായില്‍ ഡോ.കെ.കുഞ്ഞാലിക്ക് ആശംസകള്‍ നേര്‍ന്ന് ആതിഥേയ സംഘത്തിന്റെ അംഗങ്ങള്‍ പൊന്നാട അണിയിച്ചു. തുടർന്ന് ഡോ. കുഞ്ഞാലി മറുപടി പ്രസംഗം നടത്തി.
സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ആര്‍.ജയന്ത്കുമാര്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ പി. ഇസ്മായില്‍ നന്ദിയും പറഞ്ഞു.