Art & CultureLatest

റിപ്പബ്ളിക് ദിനാഘോഷം: തിരുമുഗൾ ബീഗം ഹിന്ദി പരിഭാഷ ദർശനത്തിൽ.


കോഴിക്കോട് : രാഷ്ട്രത്തിൻ്റെ 75 ആമത് റിപ്പബ്ളിക് ദിനാഘോഷത്തിൻ്റെ ഭാഗമായി കാളാണ്ടിത്താഴം ദർശനം ഗ്രന്ഥാലയത്തിൽ പുസ്തക ശേഖരണം തുടങ്ങി. വിഖ്യാദ സിതാർ വാദകൻ രവി ശങ്കറിൻ്റെ ജീവിതത്തെ ആധാരമാക്കി ലതാലക്ഷ്മി എഴുതിയ മലയാളം നോവൽ തിരുമുഗൾ ബീഗത്തിൻ്റെ കെ വനജയുടെ ഹിന്ദി പരിഭാഷ ദർശനം സാംസ്കാരികവേദിയിൽ ജോയിൻ്റ് സെക്രട്ടറി ടി കെ സുനിൽകുമാർ സ്വീകരിച്ചു. നേരത്തെ ദർശനം ചെയർമാൻ കെ കുഞ്ഞാലി സഹീർ പതാക ഉയർത്തുകയും ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ദർശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോൺസൺ, വൈസ് പ്രസിഡൻ്റ് സി എച്ച് സജീവ്കുമാർ , സി പി ആയിഷബി എന്നിവർ സംസാരിച്ചു. ഫെബ്രുവരി 25 വരെ പുസ്തക ശേഖരണം തുടരും.


Reporter
the authorReporter

Leave a Reply