General

പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ‘ദലിത് വോയ്സ്’ സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖര്‍ അന്തരിച്ചു

Nano News

മംഗളുരു: പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും ചിന്തകനും ‘ദലിത് വോയ്സ്’ സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖര്‍ അന്തരിച്ചു. ബുധനാഴ്ച മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. കുറച്ചുകാലമായി രോഗബാധിതനായിരുന്നു. മംഗളൂരുവിലെ ശിവബാഗിലായിരുന്നു രാജശേഖറിന്റെ താമസം.

രണ്ട് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ എക്സ്പ്രസില്‍ സേവനമനുഷ്ഠിച്ച രാജശേഖര്‍ 1981-ല്‍ ദലിത് വോയ്സ് ആരംഭിച്ചു. സംവരണത്തിന്റെയും ദലിത് അവകാശങ്ങളുടെയും ശക്തനായ വക്താവും സംഘപരിവാറിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു രാജശേഖര്‍. ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിരവധി ബഹുമതികള്‍ക്ക് അദ്ദേഹം അര്‍ഹനായിരുന്നു.

രാജശേഖറിന്റെ മകന്‍ സലീല്‍ ഷെട്ടി ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.


Reporter
the authorReporter

Leave a Reply