General

തിരുവല്ലയിൽ വെള്ളക്കെട്ടിലൂടെ മൃതദേഹവും വഹിച്ച് ബന്ധുക്കൾ


മൃതശരീരവും വഹിച്ച് ബന്ധുക്കൾ വെള്ളക്കെട്ടിലൂടെ നടന്നു. തിരുവല്ല വേങ്ങൽ ചാലക്കുഴിയിലാണ് സംഭവം നടന്നത്. ചാലക്കുഴി ചാന്തുരുത്തിൽ വീട്ടിൽ ജോസഫ് മാർക്കോസ് ( 80) ആണ് മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹമാണ് വെള്ളക്കെട്ടിലൂടെ കൊണ്ടുപോയത്. ഇവിടെ റോഡും നാട്ടുകാർ നിർമ്മിച്ച തൽക്കാലിക പാലവും കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയതാണ് പ്രതിസന്ധിയായത്. വ്യാഴാഴ്ചയാണ് ജോസഫ് മാര്‍കോസ് മരിച്ചത്. ഇന്ന് സംസ്കാരം നടത്താൻ തീരുമാനിച്ചിരുന്നു. ഇന്നലെ മുതൽ പെയ്ത കനത്ത മഴയിൽ പ്രദേശത്ത് വെള്ളം കയറി. പലപ്പോഴായി തദ്ദേശ സ്ഥാപനങ്ങളെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും യാതൊന്നും സംഭവിച്ചില്ല. പ്രദേശത്ത് മഴക്കാലമായാൽ ആറ് മാസത്തോളം വെള്ളക്കെട്ട് തുടരാറുണ്ട്.


Reporter
the authorReporter

Leave a Reply