കോഴിക്കോട് : വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കോഴിക്കോട് മാറാട് സാഗരസരണി സ്വദേശി പുന്നത്ത് വീട്ടിൽ പ്രിന്‍സ് (31) നെ പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തു.
തൃശ്ശൂര്‍ സ്വദേശിനിയായ യുവതിയുമായി 2024 ജനുവരി മാസം മുതൽ സൗഹൃദത്തിലായിരുന്ന പ്രതി യുവതി താമസിച്ച മാനാരിയിലുള്ള വീട്ടിൽ വെച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാൽസംഗം ചെയ്യുകയും, യുവതിയിൽ നിന്നും പ്രതി സ്വന്തം ആവശ്യങ്ങൾക്കായി 8,26,250/- രൂപ വാങ്ങിയിട്ട് തിരിച്ച്കൊടുക്കാതിരിക്കുകയും ഭീഷണിപ്പെടുത്തുകയും വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ പരാതിയിൽ പന്നിയങ്കര പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ ചെറുവണ്ണൂരില്‍ വെച്ച് പന്നിയങ്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നിർദേശപ്രകാരം SI മാരായ ബാലു കെ അജിത്ത്, സുജിത്ത് പി സി , ASI പ്രഹ്ളാദന്‍, SCPO വിജേഷ് , CPO ബിനീഷ് എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.