കോഴിക്കോട്:മാധ്യമപ്രവര്‍ത്തകന്‍ രമേഷ് പുതിയമഠം എഴുതിയ ‘മമ്മൂട്ടി-നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ’ എന്ന പുസ്തകം എം.ടി.വാസുദേവന്‍ നായര്‍ പത്ര പ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂരിന് നല്‍കി പ്രകാശനം ചെയ്തു. മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിച്ച വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച 50 പേരുടെ അനുഭവക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തിയതാണ് പുസ്തകം. തലശ്ശേരിയിലെ ബ്ലൂഇങ്ക് ബുക്‌സാണ് പ്രസാധകര്‍.