അത്തോളി : കൊങ്ങന്നൂർ എടത്ത് പറമ്പത്ത് കോട്ടയിൽ ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി ഭക്ത സംഗമം സംഘടിപ്പിച്ചു. തച്ചു ശാസ്ത പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ഷാജി കൃഷ്ണൻ ആചാരി രാമായണം പുതിയ കാലത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. രാമായണത്തിലെ എല്ലാ ഭാഗങ്ങളും മനുഷ്യരാശി ഉള്ള കാലം ഉണ്ടാകുമെന്നും അത് ഉൾകൊണ്ടുള്ള ജീവിതമാണ് മനുഷ്യ നന്മയ്ക്ക് ഉചിതമെന്നും ഷാജി കൃഷ്ണ അഭിപ്രായപ്പെട്ടു. ക്ഷേത്ര സമിതി പ്രസിഡന്റ് കെ കെ ദയാനന്ദൻ അധ്യക്ഷത വഹിച്ചു.
എം കെ ശശി, വി കെ ദാമോധരൻ നായർ , കെ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
സുബിഷ കൈലാസിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി രാമായണ മാസ ക്വിസ് മത്സരം സംഘടിപ്പിച്ചു. ചടങ്ങിൽ വിജയികൾക്ക് ഷാജി കൃഷ്ണൻ ആചാരിയും മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളിയും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.