Local News

സിറാജുൽഹുദ കോഗ്‌നിസിയം കാമ്പസ് ഫെസ്റ്റിന് പ്രൗഢ സമാപനം; ടീം കുറ്റ്യാടി ജേതാക്കൾ

Nano News

കുറ്റ്യാടി: സിറാജുൽഹുദാ കോളേജ് ഓഫ് ഇൻ്റഗ്രേറ്റഡ് സ്റ്റഡീസ് വിദ്യാർത്ഥി സംഘടന ‘ഹിദ’ സംഘടിപ്പിച്ച കോഗ്‌നിസിയം ഇൻ്റർ കാമ്പസ് ഫെസ്റ്റിന് പ്രൗഢ സമാപ്തി. ആറ് കാമ്പസുകളിൽ നിന്നായി അഞ്ഞൂറിൽ പരം വിദ്യാർത്ഥികൾ 170 ൽ പരം മത്സരങ്ങളിലായി മാറ്റുരക്കിയ കലാപരിപാടിയിൽ ടീം കുറ്റ്യാടിക്ക് ഹാട്രിക്ക് വിജയം. നാദാപുരം, എസ് മുക്ക് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഐക്കൺ ഓഫ് ഫെസ്റ്റ് അവാർഡിന് ഹസീബ് പുത്തനത്താണി അർഹനായി. സമാപന വേദി സി.കെ റാശിദ് ബുഖാരിയുടെ അധ്യക്ഷതയിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. നിസാമുദ്ദീൻ ബുഖാരി നീലഗിരി, മുഹ്യിദ്ദീൻ ബുഖാരി ചേരൂർ,സയ്യിദ് സൈനുൽ ആബിദ് സുറൈജി പൂകോട്ടൂർ, ഫിർദൗസ് സുറൈജി കടവത്തൂർ, ഉവൈസ് ബുഖാരി വാവൂർ എന്നിവർ സംസാരിച്ചു. നുഅമാൻ തലപ്പുഴ സ്വാഗതവും കെ അബ്ദുല്ല നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply