കൊല്ലം: സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തതിന് കൊല്ലം വെളിച്ചിക്കാലയില്‍ യുവാവ് കുത്തിക്കൊന്നു. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ്( 35) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.
നവാസിന്റെ സഹോദരനും സുഹൃത്തും ഇരുചക്രവാഹനത്തില്‍ വരുമ്പോള്‍ ഒരു സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചിരുന്നു. ഇത് ചോദിക്കാന്‍ എത്തിയപ്പോഴാണ് നവാസിന് കുത്തേറ്റത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
സംഭവത്തില്‍ ഒന്നാംപ്രതി വെളിച്ചിക്കാല ശാന്തിപുരം സ്വദേശി സദ്ദാം ഉള്‍പ്പെടെ നാലു പ്രതികള്‍ പിടിയിലായിട്ടുണ്ട്. സദ്ദാം ആണ് നവാസിനെ കുത്തിയത്.