Thursday, December 5, 2024
Politics

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍


കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ വയനാട് എം.പി പ്രിയങ്ക ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാവും. രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന ഇരുവരും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മുക്കത്ത് ഉച്ചയ്ക്ക് 12ന് നടക്കുന്ന പൊതുസമ്മേളത്തില്‍ പങ്കെടുക്കും.

തുടര്‍ന്ന് 2.15ന് കരുളായി, 3.30ന് വണ്ടൂര്‍, 4.30ന് എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങളില്‍ പങ്കെടുക്കും. നാളെ വയനാട്ടിലെത്തുന്ന ഇരുവരും 10.30ന് മാനന്തവാടിയിലും 12.15ന് സുല്‍ത്താന്‍ ബത്തേരിയിലും 1.30ന് കല്‍പ്പറ്റയിലും നടക്കുന്ന സ്വീകരണ പരിപാടികളില്‍ പങ്കെടുക്കും. തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി വൈകിട്ട് കോഴിക്കോട് നിന്ന് ഡല്‍ഹിയിലേക്ക് തിരികെ പോകും.

ഇരുവര്‍ക്കും വന്‍ സ്വീകരണമൊരുക്കാനുള്ള ഒരുക്കത്തിലാണ് മണ്ഡലത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍.

വയനാട് എംപിയായി വ്യാഴാഴ്ച പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തില്‍ നിന്നുള്ള ഏക വനിതാ ലോക്സഭാംഗമെന്ന വിശേഷണത്തോടെയാണ് പ്രിയങ്ക ഗാന്ധി വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്.


Reporter
the authorReporter

Leave a Reply