കോഴിക്കോട്: പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിനാലാം പിറന്നാള്‍ ബിജെപി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. പ്രധാനമന്ത്രിയുടെ ആരോഗ്യത്തിനായി ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.വി.കെ.സജീവന്‍റെ നേതൃത്വത്തില്‍ തളി മഹാദേവക്ഷേത്രത്തില്‍ മൃത്യൂഞ്ജയ പൂജയും,ആയുസൂക്ത പുഷ്പാഞ്ജലിയും നടത്തി മധുരം വിതരണം ചെയ്തു.

നെഹ്റുവിന് ശേഷം മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്ന ലോകത്തിലെ ശക്തനായ നേതാവണ് നരേന്ദ്രമോദിയെന്നും ജനങ്ങള്‍ക്ക് മോദിയിലുളള വിശ്വാസം അചഞ്ചലമാണെന്നും വി.കെ.സജീവന്‍ പറഞ്ഞു.മഹിളാമോര്‍ച്ച ജില്ലാപ്രസിഡന്‍റ് അഡ്വ.രമ്യമുരളി,ബിജെപി ജില്ലാ വൈസ്പ്രസിഡന്‍റ് കെ.പി.വിജയലക്ഷ്മി,സംസ്ഥാസമിതിയംഗം പി.രമണിഭായ്,ഒബിസി മോര്‍ച്ച ജില്ലാപ്രസിഡന്‍റ് ശശിധരന്‍ നാരങ്ങയില്‍,സിഎസ് സത്യഭാമ,ശോഭാ സുരേന്ദ്രന്‍,അനില്‍ അങ്കോത്ത്,ലീന അനില്‍,രവിരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.














