കോഴിക്കോട്: ബേപ്പൂർ ഇൻ്റെർ നാഷണൽ വാട്ടർ ഫെസ്റ്റിൻ്റെ സംഘാടക സമതി ഓഫീസ് ഉദ്ഘാടന ചടങ്ങിനിടെ താൽക്കാലിക വിളക്ക് കാൽ കാറ്റിൽ മറിഞ്ഞ് വീണ് മെജിഷ്യൻ പ്രദീപ് ഹുഡിനോയ്ക്ക് പരിക്കേറ്റു.ബേപ്പൂർ പുലിമുട്ടിനു സമീപമുള്ള മറീന ജെട്ടിയിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടന പ്രസംഗം തുടരുന്നതിനിടയിലാണ് കാറ്റിൽ വിളക്ക് കാൽ മറിഞ്ഞത്.തലയ്ക്ക് പരിക്കേറ്റ പ്രദീപ് ഹുഡിനോയെ സംഘാടകരും പോലീസും ചേർന്ന് സ്വകാര്യ ആശുപത്രിയിലാക്കി.
അപകടത്തെ തുടർന്ന് ചടങ്ങ് അവസാനിപ്പിച്ച് മുഖ്യാതിഥികൾ മടങ്ങി.ചടങ്ങിനെ തുടർന്ന് നടത്താനിരുന്ന ഗസൽ വിരുന്നും ഉപേക്ഷിച്ചു.